സത്യൻ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് വീണ്ടും നായകനാകുന്ന സിനിമയാണ് ഞാൻ പ്രകാശൻ. ഞാൻ പ്രകാശന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദിനെ വാനോളം പുകഴ്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. നാനയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഫഹദിനെ പ്രശംസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദിന്റെ ഒരു ഡയലോഗ് മോഡുലേഷൻ തന്നെ അത്ഭുതപ്പെടുത്തി. ഞാൻ വിചാരിച്ചതിലും മികച്ച ഒരു അഭിനയമായിരുന്നു ഫഹദിൽ നിന്ന് കണ്ടതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഇരുവരും നേരത്തെ ഒന്നിച്ച ചിത്രം.