കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമക്കുള്ളില്‍ നിന്ന് ഗൂഡാലോചനയുളളതായി കരുതുന്നില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.സിനിമാമേഖല മുഴുവൻ മയുക്കുമരുന്ന് -അധോലോക മാഫിയയുടെ കയ്യിലാണെന്ന് പറയുന്നത് ശരിയല്ല.സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന പൃത്വിരാജിൻറെ നിലപാട് മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും അന്തിക്കാട് പറഞ്ഞു

നടിക്കെതിരായ അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പാണ്.എന്നാല്‍ സിനിമാരംഗത്തുളളവര്‍ അതിനു പിറകിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഒരു ക്രിമിനല്‍ ചെയ്ത കുറ്റത്തിൻറെ പേരില്‍ സിനിമാമേഖലയെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ല.ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നതായി സത്യന്‍ അന്തിക്കാട് പറയുന്നു.

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലന്ന പൃത്വിരാജിന്‍റെ നിലപാട് മറ്റുളളവരും പിന്തുടരണം. അക്രമത്തെ ധൈര്യത്തോടെ നേരിട്ട് ജോലിയിലേക്ക് തിരിച്ചെത്തിയ നടിയോട് പൂര്‍ണ ബഹുമാനമാണെന്നും അന്തിക്കാട് കൊച്ചിയില്‍ പറഞ്ഞു.