സൂപ്പര്‍ ഹിറ്റ് മലയാള സിനിമയായ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴിലേക്ക്. നാദിര്‍ഷ തന്നെയാണ് തമിഴിലും സംവിധായകനെന്നാണ് റിപ്പോര്‍ട്ട്. വിഷ്ണു ഉണ്ണികൃഷ്ൻ തന്നെയാകും നായകനാകുക. തമിഴകത്ത് നിന്ന് സത്യരാജും വടിവേലും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തും.


അതേസമയം മമ്മൂട്ടിയെ നായകനാക്കി ഒരു മലയാള സിനിമയും നാദിര്‍ഷ സംവിധാനം ചെയ്യുന്നുണ്ട്. നാല് അടി മാത്രം നീളമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുക.