ബോളിവുഡ്  ചിത്രം 'സത്യമേവ ജയതേ'യുടെ ട്രെയിലര്‍ പുറത്ത്  

മുംബൈ:റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം സത്യമേവ ജയതേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ എബ്രഹാമും മനോജ് വാജ്‍പേയും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്. അഴിമതിയെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ് മനോജ് എത്തുമ്പോള്‍ ജോണ്‍ എബ്രഹാമും ശക്തമായ കഥാപാത്രമായി എത്തുന്നുണ്ട്. മിലാപ് മിലാന്‍ സവേരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബുഷാന്‍ കുമാറാണ്.