കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ രംഗത്ത് വന്ന പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായികയും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ സയനോര ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് സയനോര പി.സി. ജോര്‍ജിനെതിരെ വിമര്‍ശനം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രിയപ്പെട്ട പി.സി. ജോര്‍ജ്ജ് എംഎല്‍എ ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ അല്ലെ എന്നാണ് സയനോരുടെ ചോദ്യം.

ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ എകഞ എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ലെന്നും സയനോര തുറന്നടിച്ചു..