ചെന്നൈ: നയന്‍താരയും പ്രഭുദേവയും വിവാഹിതരായിരുന്നു എന്ന് റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രഭുദേവ നായകനാകുന്ന നായിക എന്ന അടുത്ത ചിത്രം നയന്‍സിന്‍റെ കഥയാണ് എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ വാര്‍ത്ത എന്തിനാണ് വിവാഹത്തിന് ശേഷം നയന്‍സും പ്രഭുദേവയും പിരിഞ്ഞതെന്നും വാര്‍ത്തയില്‍ പറയുന്നു.
നയന്‍താര തമിഴില്‍ സജീവമായ സമയത്താണ് പ്രഭുദേവയുമായി അടുപ്പത്തിലാകുന്നത്. ക്ലാസിക് ഡാന്‍സറായ റംലത്തിനെ പ്രണയിച്ച് വിവാഹം ചെയ്ത പ്രഭുദേവയ്ക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ടായിരുന്നു. എന്നാല്‍ നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്രഭുദേവ തന്റെ വിവാഹ ബന്ധം വേര്‍പെടുത്തി.
വിവാഹത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച നയന്‍താരയും പ്രഭുദേവയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരമായി. രഹസ്യമായി നടത്തിയ ചടങ്ങായിരുന്നു ഇത്.
ദിവസങ്ങള്‍ മാത്രം ആയുസ്സുണ്ടായിരുന്ന ആ ദാമ്പത്യത്തിന് ശേഷം നയന്‍താര സിനിമയിലേക്ക് തിരിച്ചെത്തി. ആദ്യ ബന്ധത്തില്‍ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ ആവശ്യപ്പെട്ടതിനോട് നയന്‍താര എതിര്‍പ്പു പ്രകടിപ്പിച്ചതാണ് ബന്ധം വേര്‍പിരിയാന്‍ കാരണം.
