'ഇതിങ്ങനെ വൈറലാകുമെന്ന് കരുതിയില്ല, വെറുതേ അപ് ലോഡ് ചെയ്തതാണ്. പക്ഷെ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ലഭിച്ചതെന്ന്' സൈറ ഏഷ്യാനെറ്റ് ഓണ്‍ലൈനിലോട് പറഞ്ഞു. ഏഷ്യാനെറ്റിന്റെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ സൈറ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ചില പ്രോഗ്രാമുകളില്‍ പങ്കെടുത്തതൊഴിച്ചാല്‍ പിന്നീട് സംഗീത ലോകത്തേക്ക് സൈറ എത്തിയിരുന്നില്ല. 

കഴിഞ്ഞ ഒക്ടോബര്‍ 26നാണ് സാജന്‍ എന്ന സിനിമയിലെ സൈറ ഗാനം അപ്‌ലോഡ് ചെയ്തത്. ഇത് വൈറലായതോടെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഗാനങ്ങള്‍ക്കും വലിയ വ്യൂവേഴ്‌സുണ്ട്. വൈറലായ ഗാനം കേള്‍ക്കാം...