പ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പരിഗണനയുണ്ടാവും. 

പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റിന്റെ വിനോദ വിജ്ഞാന പരിപാടി 'സെല്‍ മി ദി ആന്‍സറി'ന്റെ മൂന്നാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം. അറിവിലൂടെ അതിജീവനം എന്ന മുദ്രാവാക്യവുമായി വരുന്ന മൂന്നാം സീസണ്‍ 13ന് ആരംഭിക്കും. മുകേഷ് ആണ് അവതാരകന്‍.

പ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പരിഗണനയുണ്ടാവും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് സംപ്രേഷണം.