പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ പൗര്‍ണ്ണമിത്തിങ്കളിലെ പ്രേമിനെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. വിഷ്ണു നായരാണ് പരമ്പരയില്‍ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടിക് ടോക്കിലും മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലും സജീവമായ താരം സജീവമാണ്. ടിക് ടോക്കില്‍ താരം ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരുടെ വമ്പന്‍ സപ്പോര്‍ട്ടും കിട്ടാറുണ്ട്. ബിഗ്‌ബോസ് രണ്ടില്‍ തന്റെ പ്രിയതാരം രജിത്ത് സാറാണെന്നാണ് താരം ഹലോ ആപ്പ് വഴി പങ്കുവച്ചിരിക്കുന്നത്.

ബിഗ്‌ബോസില്‍ എത്തപ്പെടുന്നതുവരെ മലയാളികളുടെ കണ്ണിലെ കരടായിരുന്നുവെങ്കിലും, നല്ലൊരു പ്രോഗ്രാമര്‍ എന്ന നിലയ്ക്ക് മലയാളികളുടെ 'ഡോ. സര്‍' ആയി മാറിയിരിക്കുകയാണ് രജിത്ത്. നിരവധിയാളുകളാണ് രജിത്ത് സാറിന് പിന്തുണയുമായി സോഷ്യല്‍മീഡിയായില്‍ എത്തുന്നത്. ബിഗ്‌ബോസ് വീട്ടിനുള്ളില്‍ മറ്റ് അംഗങ്ങളുടെ വെറുപ്പിന് പാത്രമാവുകയാണ് രജിത്തെങ്കിലും, വീട്ടിനുപുറത്ത് അദ്ദേങത്തിനുള്ളത്ര സപ്പോര്‍ട്ട് മറ്റാര്‍ക്കുമില്ല. ബിഗ്‌ബോസ് വീട്ടില്‍ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന ആരാധകന്റെ ചോദ്യത്തിന് സീരിയല്‍താരം ശ്രിനിഷ് കഴിഞ്ഞ ദിവസം രജിത്ത് സാര്‍ എന്നുതന്നെയാണ് ഉത്തരം നല്‍കിയത്.

ഹലോയില്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് താരം പറയുന്നത് താനൊരു രജിത്ത് സാര്‍ ഫാനാണെന്നാണ്. രജിത്ത് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ശകലമാണ് താരം പങ്കുവച്ചിരിക്കുന്നത്.