തിരുവനന്തപുരം: എസ്‌ഐ രാത്രിയില്‍ സന്ദര്‍ശിച്ച സീരിയല്‍ നടിയെന്ന രീതിയില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നടി ലക്ഷ്മി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.എസ്‌ഐ ജെ.എസ്.സജീവ്കുമാറുമായി ബന്ധമുള്ള നടിയെന്ന രീതിയില്‍ ലക്ഷ്മിയുടെ ചിത്രം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് നടിയുടെ പരാതി.
കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ഒരു സീരിയല്‍ നടിയെയും എസ് ഐയേയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതായി വാര്‍ത്ത വന്നിരുന്നു. ഈ നടിയുടെതെന്ന പേരില്‍ ലക്ഷ്മിയുടെ ചിത്രം പ്രചരിക്കാനിടയായതെന്നാണ് സൂചന.
ഏതു കേസ് വന്നാലും അതില്‍ സീരിയല്‍ നടി ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു പതിവാണെന്നും സാമ്യമുള്ള പേരുള്ള പ്രശസ്ത താരങ്ങള്‍ക്ക് ഇത് അപമാനകരമാണെന്നും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് എസ്‌ഐയെ സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
