സീരിയല്‍ നടിയും നര്‍ത്തകിയുമായ സോനു സതീഷ്‌ ഇനി അജയ്‌ക്ക്‌ സ്വന്തം. ബംഗളൂരുവില്‍ ഐടി എഞ്ചിനിയറായ അജയ്‌ ആണ്‌ സോനുവിന്‌ മിന്നു ചാര്‍ത്തിയത്‌. കസവു സാരിയുടുത്ത്‌ ലളിതമായ രീതിയില്‍ ആഭരണങ്ങള്‍ അണിഞ്ഞാണ്‌ സോനു വധുവായി എത്തിയത്‌.

ക്ഷേത്രനടയില്‍ വച്ചു നടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ്‌ പങ്കെടുത്തത്‌. നേരത്തെ സോനുവിന്റെ വെഡിംഗ്‌ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.


നടിക്ക്‌ പുറമെ പ്രൊഫഷണല്‍ നൃത്തക്കാരികൂടിയാണ്‌ സോനു. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയില്‍ മികവ്‌ തെളിയിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ലിറ്ററേച്ചറില്‍ പിജി കഴിഞ്ഞ സോനു കുച്ചിപ്പുടിയില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള തയാറെടുപ്പിലാണ്‌.

മര്‍ച്ചന്റ്‌ നേവിയില്‍ ഉദ്യോഗസ്ഥനായ കെ സതീഷ്‌ കുമാറിന്റെയും ഡോ. ശ്രീകലയുടെയും മകളാണ്‌. 

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ സോനുവിന്‍റെ വെഡിംഗ് ടീസര്‍