സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി. ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടാണെന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയുടെ സുപ്രാധന വിധി വന്നിരിക്കുന്നത്. ചിത്രത്തിന്റെ സെർട്ടിഫൈഡ് കോപ്പി പ്രദര്ശിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്.

എസ് ദുര്‍ഗ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നീതീകരിക്കാനാവാത്തതുമാണ് എന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ ഹർജിയിൽ ആരോപിച്ചത്. ചിത്രം സംസ്ഥാനത്ത് സെന്‍സറിംഗിന് വിധേയമായതിനാല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഹര്‍ജിയിന്മേലുള്ള സംവിധായകന്റെ വാദം. സെക്‌സി ദുര്‍ഗയ്‌ക്കൊപ്പം ഉദ്ഘാടന ചിത്രമായി ജൂറി നിശ്ചയിച്ചിരുന്ന മറാത്ത ചിത്രം ന്യൂഡും പ്രദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചിരുന്നു. സെക്‌സി ദുര്‍ഗയ്‌ക്കൊപ്പം ഉദ്ഘാടന ചിത്രമായി ജൂറി നിശ്ചയിച്ചിരുന്ന മറാത്ത ചിത്രം ന്യൂഡും പ്രദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. പകരം ഇറാനിയന്‍ സംവിധാനകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗണ്ട്‌സ് ആണ് ഉദ്ഘാടന ചിത്രമായി മേളയില്‍ പ്രദര്‍ശിപ്പിച്ചത്.