കൊല്‍ക്കത്ത: ചലചിത്ര താരങ്ങള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഉണ്ടാവുന്ന കോലാഹലങ്ങള്‍ ഏറെയാണ്. ചലചിത്രതാരത്തോടൊപ്പം സംസ്ഥാന മുഖ്യമന്ത്രി കൂടിയുണ്ടെങ്കില്‍ ഉള്ള തിക്കും തിരക്കിനും പശ്ചിമ ബംഗാളില്‍ നിന്ന് ഒരു വേറിട്ട മാതൃക. ആഡംബര വാഹനമില്ലാതെ വരുന്ന പൊതു പ്രവര്‍ത്തകരെയും ചലചിത്രതാരങ്ങളേയും സാധാരണ കാണാന്‍ സാധിക്കാറില്ലാത്ത നിലവിലെ സാഹചര്യത്തിലാണ് കിങ് ഖാന്റെയും മമതാ ബാനര്‍ജിയുടേയും എളിമ മാതൃകസമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
. എന്നാല്‍ സാന്‍ട്രോ കാറില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിച്ച് വ്യത്യസ്തയാവുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൈലറ്റ് വാഹന വ്യൂഹത്തിന് നടുവില്‍ അല്ലാതെ സാധാരണ കാറില്‍ ഷാരൂഖ് ഖാനെ പിന്‍സീറ്റിലിരുത്തി വിമാനത്താവളത്തിലെത്തുന്ന മമത ബാനര്‍ജിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിമാനത്താവളത്തിലിറങ്ങിയ ഷാറൂഖ് ഖാന്‍ മമതാ ബാനര്‍ജിയുടെ കാലുകളില്‍ തൊട്ട് അനുഗ്രഹം നേടുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

കൊല്‍ക്കത്തയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കിങ് ഖാന്‍. നഗരത്തിന് വെളിയിലുള്ള വിമാനത്താവളത്തിലേയ്ക്ക് ഷാരൂഖിനെ എത്തിക്കാന്‍ മമതാ ബാനര്‍ജി മുന്നോട്ട് വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ കാറിന്റെ പിന്‍സീറ്റ് ഉപേക്ഷിച്ച മമതാ ബാനര്‍ജി മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തയായിരുന്നു.
