Asianet News MalayalamAsianet News Malayalam

എന്തുകൊണ്ടാണ് ഹോളിവുഡില്‍ അഭിനയിക്കാത്തത്? രസികൻ മറുപടിയുമായി ഷാരൂഖ് ഖാൻ

ബോളിവുഡിലെ കിംഗ് ഖാനാണ് ഷാരൂഖ് ഖാൻ. ബോളിവുഡില്‍ ഹിറ്റുകള്‍ ഒട്ടേറെ സ്വന്തമാക്കിയ ഷാരൂഖ് ഖാൻ എപ്പോഴാണ് ഹോളിവുഡില്‍ അഭിനയിക്കുക എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. അതിനൊരു രസികൻ മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. തന്റെ ഇംഗ്ലീഷ് മോശമായതുകൊണ്ടാകും ഹോളിവുഡിലേക്ക് വിളിക്കാത്തത് എന്നാണ് ഷാരൂഖ് ഖാൻ തമാശയായി പറയുന്നത്.

Shah Rukh Khan has wittiest reply on not working in Hollywood says I think my English is little weak
Author
Mumbai, First Published Aug 28, 2018, 3:19 PM IST

ബോളിവുഡിലെ കിംഗ് ഖാനാണ് ഷാരൂഖ് ഖാൻ. ബോളിവുഡില്‍ ഹിറ്റുകള്‍ ഒട്ടേറെ സ്വന്തമാക്കിയ ഷാരൂഖ് ഖാൻ എപ്പോഴാണ് ഹോളിവുഡില്‍ അഭിനയിക്കുക എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. അതിനൊരു രസികൻ മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. തന്റെ ഇംഗ്ലീഷ് മോശമായതുകൊണ്ടാകും ഹോളിവുഡിലേക്ക് വിളിക്കാത്തത് എന്നാണ് ഷാരൂഖ് ഖാൻ തമാശയായി പറയുന്നത്.

എനിക്ക് ഇതുവരെ അത്തരമൊരു അവസരം ലഭിച്ചിട്ടില്ല. എന്റെ ഇംഗ്ലീഷ് അത്ര ശരിയായിരിക്കില്ല എന്നാണ് ഞാൻ കരുതുന്നത്- ഷാരൂഖ് ഖാൻ പറയുന്നു. ഇന്ത്യൻ സിനിമകള്‍ ഹോളിവുഡിന്റെ തലത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമം. എനിക്ക് ഹിന്ദി സിനിമയില്‍ ഒരു അവസരം ലഭിക്കുമോ എന്ന് ടോം ക്രൂയിസിനെ കൊണ്ട് ചോദിപ്പിക്കാനാണ് ശ്രമം- ഷാരൂഖ് ഖാൻ പറഞ്ഞു.

സീറോ ആണ് ഷാരൂഖ് ഖാന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ശ്രമം. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‍ക ശര്‍മ്മയാണ് നായിക.

Follow Us:
Download App:
  • android
  • ios