മുംബൈ: പൊതുവേദികളിലും പരിപാടികളിലും ഷാരൂഖ് ഖാനൊപ്പം എപ്പോഴും കാണും മൂന്നു വയസ്സുകാരന്‍ അബ്രാം. ഷൂട്ടിങ് സമയത്ത് മാത്രമാണ് കിംഗ് ഖാന്‍ ഇളയമകനെ പിരിയാറുള്ളൂ. കഴിഞ്ഞ ദിവസം മുംബൈ എയര്‍പോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്താണ് എപ്പോഴും അബ്രാമിനെ കൂടെ കൊണ്ടു നടക്കുന്നതെന്ന് ഷാരൂഖ് വ്യക്തമാക്കി.

മറ്റ് രണ്ടു മക്കളെയും അപേക്ഷിച്ച് അബ്രാമിന് തന്നോട് അടുപ്പം കൂടുതലാണെന്നാണ് ഷാരൂഖ് പറയുന്നത്. അതുകൊണ്ട് എവിടെ പോകുമ്പോഴും അവന്‍ വേണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് കൊണ്ടു പോവുക പതിവാണ്. 

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയുള്ള പിതാവുമാണ് താനെന്ന് ഷാരൂഖ് പറയുന്നു. മൂത്ത മകന്‍ അയാനും സുഹാനയും വിദേശത്താണ് പഠിക്കുന്നത്. അതിനാല്‍ എല്ലാ യാത്രകളിലും അവര്‍ കൂടെ ഉണ്ടാവാറില്ല. അതു കൊണ്ട് ഇളയ കുഞ്ഞ് എന്നും കൂടെ ഉണ്ടെന്നും ഷാരൂഖ് പറയുന്നു.