നടി സുധാ ചന്ദ്രൻ ഒരു മതപരമായ ചടങ്ങിൽ വിചിത്രമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. അലറി കരയുകയും ചിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ഇതിനെ ദൈവികമായ അനുഭവം എന്ന് വിശേഷിപ്പിച്ചു.
മലയാളികൽക്ക് ഏറെ സുപരിചിതയാണ് നടി സുധ ചന്ദ്രൻ. എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ ഹിന്ദി ടെലിവിഷനിൽ നിറഞ്ഞു നിന്ന താരം മലയാളിയാണ്. ഒരുപിടി മലയാളം ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും സുധ എത്തിയിരുന്നു. കാലങ്ങൾക്ക് മുൻപുണ്ടായൊരു അപകടത്തിൽ ഒരുകാൽ നഷ്ടമായ സുധ സ്റ്റേജുകളിൽ നൃത്തം അവതരിപ്പിക്കുന്നത് ഏവർക്കും എന്നും ഒരു പ്രചോദനമാണ്. ഇന്നും സീരിയലുകളിൽ സജീവമായി നിൽക്കുന്ന സുധ ചന്ദ്രന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 'മാതാ കി ചൗക്ക്' എന്ന മതമപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വിചിത്രമായ പ്രവർത്തികൾ ചെയ്യുന്ന സുധ വീഡിയോ ആയിരുന്നു ഇത്.
വീഡിയോ വൻ തോതിൽ പ്രചരിച്ചതിന് പിന്നാലെ വിമർശനവും ഒപ്പം പിന്തുണയും ആണ് ലഭിക്കുന്നത്. 'ദൈവം കുടികൊണ്ടു' എന്നാണ് പലരും പിന്തുണച്ചു കൊണ്ട് കുറിച്ചത്. ആത്മീയമായ സ്ഥലങ്ങളിൽ പോകുമ്പോൾ മനുഷ്യൻ അറിയാതെ ഇങ്ങനെ ആകുമെന്നും അത് ദൈവത്തിന്റെ കടാക്ഷമാണെന്നും സുധയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് അതെന്നും പറയുന്നവരും ധാരാളമാണ്.
'ഇത് സീരിയൽ തന്നെ. ഓസ്കർ അഭിനയം', എന്നാണ് സംഭവത്തെ ട്രോളുന്നവരും വിമർശിക്കുന്നരും കമന്റുകളായി കുറിക്കുന്നത്. 'ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുധ. പക്ഷേ ഇങ്ങനെ എല്ലാം കാണിച്ചു കൂട്ടി വെറുതെ നാണം കെടരുത്' എന്നാണ് മറ്റു ചിലർ പറയുന്നത്. എന്തായാലും വിഷയത്തിൽ സുധ ചന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് സുധ ചന്ദ്രന്റെ വീഡിയോ പുറത്തുവന്നത് 'മാതാ കി ചൗക്കി'ൽ ആടിപാടി നൃത്തം ചെയ്ത സുധയുടെ വീഡിയോകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് സുധയുടെ പ്രവർത്തിയിൽ മാറ്റം വന്നത്. അലറി കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു സുധ. ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ച ഒരാളുടെ കയ്യിൽ പലതവണ ആഞ്ഞ് കടിത്താനും സുധ ചന്ദ്രൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ തുള്ളിച്ചാടുകയും ചെയ്തിരുന്നു.



