താക്കറെയുടെ മുംബൈയിലെ വസതിയിലായിരുന്നു കൂടി കാഴ്ച. റായീസില്‍ പാക്ക് താരം മഹീറ ഖാന്‍ നായികയായതിനെ ചൊല്ലിയുള്ള വിവാദങ്ങളവസാനിപ്പിക്കാനാണ് കൂടികാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.
തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പാക്ക് താരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ നവ നിര്‍മ്മാണ്‍ സഭ രൂക്ഷമായി വിമര്‍ശിച്ചരുന്നു. കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹേ മുഷ്‌കിലില്‍ പാക്ക് നടന്‍ അഭിനയിച്ചതും വന്‍ വിവാദമായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ മൈ നെയിം ഈസ് ഖാന്റെ റിലീസ് സമയത്തും നവ നിര്‍മ്മാണ്‍ സേന വിവാദവുമായി എത്തിയിരുന്നു.
