ഷാഹിദ് കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് പത്മാവതി. നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും താമസിക്കുന്നതിനാല്‍ സിനിമയുടെ റിലീസിങ്ങ് തിയതി നവംബറില്‍ നിന്നു മാറ്റാന്‍ സാധ്യതയുണ്ട്. നവംബര്‍ 17 ന് തന്നെ സിനിമ തിയേറ്ററുകളിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. 

ഷാഹിദ് കപൂറിനെ കൂടാതെ രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. വരുന്ന നവംബറില്‍ തന്നെ സിനിമ തിയേറ്ററുകളിലെത്തുമോ എന്ന ചോദ്യത്തിന് ഷാഹിദ് കപൂറിന്‍റെ മറുപടി ഇതായിരുന്നു. സിനിമ തിയേറ്ററുകളിലെത്താന്‍ താമസിക്കുമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. നിങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്.