22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവില്‍ മൂന്ന് മോഡലുകളാണ് ജാവ അവതരിപ്പിച്ചത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നിവയാണ് അവ.

റീലോഞ്ച് ചെയ്‍ത ദിവസം തന്നെ ചില്ലറ ആരാധകരെയല്ല 'ജാവ' നേടിയെടുത്തിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ലൈവ് സ്ട്രീമിംഗ് നടത്തപ്പെട്ട ലോഞ്ചിംഗ് ചടങ്ങും പിന്നീട് അതേ പേജിലൂടെ കമ്പനി വിശദാംശങ്ങള്‍ പുറത്തുവിട്ട വിവിധ മോഡലുകളെക്കുറിച്ചുള്ള പോസ്റ്റുകള്‍ക്കുമൊക്കെ വലിയ ജനപ്രീതിയാണ് ലഭിച്ചത്. മറ്റ് പ്രമുഖ വാഹനനിര്‍മ്മാതാക്കള്‍ക്ക് 'ജാവ'യുടെ ലോഞ്ചിംഗ് സൃഷ്ടിച്ചേക്കാവുന്ന ഉത്കണ്ഠ ട്രോള്‍ പേജുകളിലേക്കും എത്തിയിരുന്നു. ജാവ ആരാധകരുടെ കൂട്ടത്തില്‍ എല്ലാ തലത്തില്‍ നിന്നുള്ള ആളുകളുമുണ്ട്. ബോളിവുഡിലെ കിംഗ് ഖാന്‍ ആണ് ജാവ മോട്ടോര്‍ ബൈക്കുകളോടുള്ള തന്‍റെ ആരാധന വെളിപ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ജാവയെക്കുറിച്ചുള്ള ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഷാരൂഖ് തന്‍റെ ജാവ പ്രേമം വെളിപ്പെടുത്തിയിരിക്കുന്നത്. 'ഇത് കൊള്ളാം, ഞാന്‍ ഇതിലാണ് വളര്‍ന്നത്' എന്നായിരുന്നു ഷാരൂഖിന്‍റെ ട്വീറ്റ്.

Scroll to load tweet…

22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവില്‍ മൂന്ന് മോഡലുകളാണ് ജാവ അവതരിപ്പിച്ചത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നിവയാണ് അവ. ഇതില്‍ ജാവയും ജാവ 42ഉും ഓണ്‍ലൈനില്‍ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഡിസംബറോടെ ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ബൈക്കുകള്‍ കൈമാറുമെന്നാണ് ജാവ അറിയിച്ചിരിക്കുന്നത്.