മുംബൈ: ബോക്സ്ഓഫീസ് റെക്കോർഡുകൾ ഭേദിച്ചുകൊണ്ടു മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ പ്രശംസ. ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി 2 എന്ന് ഷാരൂഖ് ഖാൻ. ലോക സിനിമയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ചിത്രമാണ് ബാഹുബലി 2. താന്‍ ചിത്രം കണ്ടുവെന്നും ഷാരൂഖ് പറഞ്ഞത്.

ബാഹുബലിയെ ഇത്രയും മഹത്തായ ഒരു ദൃശ്യ വിസ്മയമാക്കിത്തീർക്കുന്നതിൽ തിയറ്ററുകളുടെ ഗുണനിലവാരം വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ഒരു മൾട്ടിപ്ലെക്‌സ് തിയേറ്ററിന്‍റെ ഉദ്‌ഘാടന വേളയിലാണ് ഷാരൂഖ് തന്‍റെ അഭിപ്രായം പങ്കുവെച്ചത്.

സംവിധായകരുടെയും അഭിനേതാക്കളുടെയും മികവിനോടൊപ്പം ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കും സിനിമ ഒരു നല്ല അനുഭവമാക്കിത്തീർക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ നാട്ടിലെ തിയറ്ററുകൾ കൂടുതൽ മെച്ചപ്പെട്ടുക്കൊണ്ടിരിക്കുന്നു എന്നത് സന്തോഷകരമായ വാർത്തയാണെന്നും അദ്ദേഹം പറയുന്നു.