കുഞ്ഞ് അബ്രാമിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് താരം ട്വിറ്ററില്‍ കുറിച്ച വരികളാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്

ഷാരൂഖ്‌ ഖാന്‍റെ ഇളയ മകന്‍ അബ്രാം ഇന്നലെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. എന്നാല്‍ കുഞ്ഞ് അബ്രാമിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് കിങ്ങ് ഖാന്‍ ട്വിറ്ററില്‍ കുറിച്ച വരികളാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. 

അബ്രാമിന് ഇന്ന് അഞ്ചു വയസ്സാകുന്നു എങ്കിലും തനിക്കു ഒന്‍പതു വയസ്സാണെന്നാണ് അവന്‍റെ ധാരണ. നിങ്ങളെങ്ങാന്‍ അവനെ നേരില്‍ കാണാന്‍ ഇടവന്നാല്‍ ദയവുചെയ്ത് ഇത് തിരുത്താന്‍ നോക്കരുത്. കാരണം കുട്ടികള്‍ അവരുടെ ലോകത്താണ് വളരേണ്ടത്. അവര്‍ക്കിഷ്ടമുള്ള പാടുകള്‍ കേട്ടും പാടിയും സ്വന്തം സ്വപ്നങ്ങളില്‍ വിശ്വസിച്ചും അവരുടെ അച്ഛനെ ഇഷ്ടമുള്ളത്രയും കെട്ടിപ്പിടിച്ചും എന്നാണ് ഷാരൂഖ്‌ എഴുതിയത്.

Scroll to load tweet…

ട്വിറ്ററിലെ അതേ ഫോട്ടോയും വരികളും താരം ഇന്‍സ്റ്റഗ്രമിലും പങ്കുവച്ചു. മെയ്‌ 27 നു ആയിരുന്നു അബ്രാമിന്‍റെ പിറന്നാള്‍ എങ്കിലും ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ്‌ ചെയ്തത് ഇന്ന് രാവിലെയാണ്. 

പിറന്നാള്‍ ആശംസകള്‍ താരത്തിന്‍റെ ആരാധകര്‍ ഏറ്റെടുത്തെങ്കിലും എന്തുകൊണ്ടാണ് ഒന്‍പതു വയസ്സ് എന്നാണ് ചിലരുടെ സംശയം. അച്ഛനെ ധാരാളമായി കെട്ടിപ്പിടിച്ചുകൊണ്ട് എന്നതാണ് ചിലരെ ആകര്‍ഷിച്ചത്. ഇതിനു തെളിവായി അബ്രാമും ഷാരൂഖും ഒരുമിച്ചുള്ള ധാരാളം ഫോട്ടോകളും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. 

Scroll to load tweet…

അബ്രാമിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് അമ്മ ഗൌരിയും ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പങ്കുവച്ചു. ഹാപ്പി ബര്‍ത്ത്ഡേ ഗോര്‍ജിയസ് എന്നാണ് കുഞ്ഞ് അബ്രാം മടിയില്‍ ഇരിക്കുന്ന ഫോട്ടോക്ക് താഴെ ഗൌരി ആശംസിച്ചത്. 

View post on Instagram