Asianet News MalayalamAsianet News Malayalam

ജയസൂര്യയെ പോലും വീഴ്ത്തി വീണ്ടും ഷൈജുവിന്‍റെ കമന്‍ററി മാജിക്ക്

  • ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്റെ നൂറാം ദിനാഘോഷത്തിന് ഭാഗമാകാനാണ് ഷൈജു ദാമോദരന്‍ ജയസൂര്യയ്ക്ക് വേണ്ടി കമന്‍ററി പറഞ്ഞത്
Shaiju Damodaran Jayasurya Ronaldo Commentary
Author
Kochi, First Published Jul 27, 2018, 7:04 PM IST

ലോകകപ്പ് കഴിഞ്ഞപ്പോള്‍ മലയാളിയുടെ ഹീറോയായ വ്യക്തിയാണ് ഫുട്ബോള്‍ കമന്‍റേറ്റര്‍ ഷൈജു ദാമോദരന്‍.  ഇദ്ദേഹത്തിന്‍റെ ജയസൂര്യയ്ക്ക് വേണ്ടിയുള്ള കമന്‍ററിയും വൈറലാകുകയാണ്. ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്റെ നൂറാം ദിനാഘോഷത്തിന് ഭാഗമാകാനാണ് ഷൈജു ദാമോദരന്‍ ജയസൂര്യയ്ക്ക് വേണ്ടി കമന്‍ററി പറഞ്ഞത്. കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ആ ചടങ്ങില്‍ ശ്രദ്ധേയമായതും ഷൈജുവിന്‍റെ കിടിലന്‍ കമന്‍ററി.

സദസ്സിലിരിക്കുന്ന ജയസൂര്യയെ നോക്കിയാണ് ഷൈജു ആദ്യമായി ഒരു നടനുവേണ്ടി കമന്ററി പറയുന്നത്.  ജയസൂര്യയടക്കം സദസ്സിലിരുന്നവരെ ആവേശത്തിലാക്കിയ ആ കമന്ററി ഇങ്ങനെ; ജയസൂര്യ വരുന്നു, ആ ഫ്രീ കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ, ഓ...നിങ്ങളിത് കാണുക, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാളം സിനിമ...കയ്യടിയോടെയിരുന്നു കമന്ററി അവസാനിച്ചത്, പിന്നെ ജയസൂര്യയുടെ നന്ദിപ്രകടനവും.

Follow Us:
Download App:
  • android
  • ios