മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായ അഭിനയിക്കുന്ന സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. സിനിമ ഉപേക്ഷിച്ചുവെന്നും വാര്‍ത്ത വന്നു. എന്നാല്‍ ഇപ്പോഴും ആ സിനിമയെ കുറിച്ച് വാര്‍ത്തകള്‍ വരികയാണ്. ഒടുവില്‍ സത്യം വ്യക്തമാക്കി ഷാജി കൈലാസ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി - മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു. ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു.