ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഓള്‍. ടി ഡി രാമകൃഷ്‍ണനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് കൂട്ട ബലാത്സംഘത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മനസ്സിലെ, കുടുംബത്തെക്കുറിച്ചും പുരുഷന്‍മാരെക്കുറിച്ചുമുള്ള ചിന്തകളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. സ്‍മിതാ പാട്ടീലിന്റെ മകനെ സിനിമയില്‍‌ അഭിനയിപ്പിക്കാനാണ് സംവിധായകന്റെ ആലോചന. പയ്യന്നൂര്‍, വൈക്കം പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം. എം ജെ രാധാകൃഷ്‍ണന്‍ ആണ് ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിഗ് നിര്‍വഹിക്കുന്നു.