ഷാജി എന്‍ കരുണന്‍ സംവിധാനം ചെയ്ത ഓള് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. ദൃശ്യം സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന എസ്തര്‍ അനിലാണ് ചിത്രത്തിലെ നായിക.

എസ്തര്‍ അനില്‍ നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. റായ് ലക്ഷ്മി, ഇഷ തല്‍വാര്‍, കനി കുസൃതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എവി എ പ്രൊഡക്ഷന്റെ ബാനറില്‍ അനൂപ് വാസവനാണ് ചിത്രം നിര്‍മിക്കുന്നത്.