Asianet News MalayalamAsianet News Malayalam

ആ സംഭവമാണ് മലയാള സിനിമയില്‍  ഇനി ഞാന്‍ അഭിനയിക്കില്ല എന്ന തീരുമാനത്തിന് പിന്നില്‍- മനസ്സുതുറന്ന് ഷക്കീല

Shakeela on malayala cinema
Author
First Published Dec 30, 2017, 6:39 PM IST

കേരളത്തില്‍ പുരുഷാധിപത്യമുണ്ട് നിലനില്‍ക്കുന്നുവെന്ന് ഷക്കീല. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്താലാണ് ഷക്കീല മനസ്സ് തുറന്നത്. ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കിയത് സമൂഹമാണ്.

എന്‍റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പക്ഷേ പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. എന്നാല്‍ എന്നെ സമൂഹത്തില്‍ ഇവര്‍ മാറ്റിനിര്‍ത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരു പുരസ്കാരവും ലഭിച്ചിട്ടില്ല. 

Shakeela on malayala cinema

ഷൂട്ടിങ്ങിനടയില്‍ കിട്ടുന്ന സമയത്താണ് ഞാന്‍ കഥ കേള്‍ക്കാറുള്ളത്. മലയാളത്തിലെ ഒരു സിനിമയില്‍ ഞാന്‍  കന്യാസ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോള്‍ അതുകാണാന്‍ ഞാന്‍‌ എന്‍റെ മേക്കപ്പ്മാനോട് നിര്‍ദ്ദേശിച്ചു. അയാള്‍ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: കന്യസ്ത്രീയുടെ വേഷത്തില്‍ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്. ബാക്കിയുളള സമയം മുഴുവന്‍ നഗ്നയാണ്.

ഈ സംഭവം ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പിറ്റേ ദിവസം ഞാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി ഒരിക്കലും മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി- ഷക്കീല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios