ഇപ്പോഴിപ്പോഴും പ്രണയത്തിലാണെന്ന് നടി ഷക്കീല. ഇപ്പോള്‍ കുടുംബം വേണമെന്ന് തോന്നുന്നുണ്ടെന്നും ഷക്കീല പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസു തുറക്കുന്നത്.

ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്യാണം കഴിക്കും. ഞാനിപ്പോഴും പ്രണയത്തിലാണ്. അദ്ദേഹം വിവാഹത്തിന് റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന്‍ എതിരാണ്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്നേഹത്തിനു വേണ്ടിയുള്ള തിരച്ചിലിലാണ്. അതു കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലേ? - ഷക്കീല പറയുന്നു.

താന്‍ ചെയ്‍തത് അഭിനമായിരുന്നു. അല്ലാതെ ബ്ലൂ ഫിലിം അല്ല. ഒപ്പം അഭിനയിച്ചത് വല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്‍തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്‍തു. അത് ഭാവിയില്‍ പ്രശ്നമാകുമെന്ന് ആലോചിച്ചില്ല- ഷക്കീല പറയുന്നു.

ഈഗോ ഇല്ലാത്തയാളാണ് മോഹന്‍ലാല്‍ർ. വെറുതയല്ല അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്. എന്റെ ഹൃ-ദയത്തില്‍ അവര്‍ക്ക് ഒരിടം ഉണ്ട്- ഷക്കീല പറയുന്നു.

Courtesy- Grihalakshmi