വള്ളീംതെറ്റി പുള്ളീംതെറ്റി എന്ന സിനിമയ്‍ക്കു ശേഷം ശ്യാമിലി അഭിനയിക്കുന്നത് ഒറിയ സിനിമയില്‍. അമേരിക്കയില്‍ ആണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക. ഉപരിപഠനവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍‌ പോകുന്ന ശ്യാമിലി സിനിമാ ചിത്രീകരണത്തിലും പങ്കെടുക്കാനാണ് പദ്ധതി.

അതേസമയം ശ്യാമിലിയുടെ തമിഴ് സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വീരശിവാജി എന്ന ചിത്രത്തിലാണ് ശ്യാമിലി നായികയാകുന്നത്. ഗണേഷ് വിനായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം പ്രഭുവാണ് നായകന്‍.