സിനിമയുടെ പേരും ഫസ്റ്റ് ലുക്കും അടുത്ത ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് ഷാനവാസ് ബാവക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു

കൊച്ചി: കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബര്‍ 13ന് ആരംഭിക്കുന്നു. വിനായകനാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ, റോഷന്‍ മാത്യൂ, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തും. 

നായികയായി പുതുമുഖം പ്രിയംവദ എത്തുന്നു. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും അടുത്ത ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് ഷാനവാസ് ബാവക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി.എസ്. റഫീക്ക് ആണ് തിരക്കഥയൊരുക്കുന്നത്.

ക്യാമറ സുരേഷ് രാജന്‍. ജിതിൻ മനോഹർ എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും ശെെലജ മണികണ്ഠന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.