യുവതാരം ഷെയ്ന്‍ നിഗം നായകനായി എത്തുന്ന സിനിമ ഈട യുടെ ടീസര്‍ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ബി അജിത് കുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമായാണിത്. അജിത്തിന്‍റെ പ്രഥമ ഫീച്ചര്‍ ഫിലിം സംരംഭമാണിത്.

സംവിധായകനും നിര്‍മാതാവുമായ ലാല്‍ ജോസാണ് ചിത്രത്തിന്‍റെ ടീസര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദരന്‍, സുജിത്ത് ശങ്കര്‍, മണികഠന്‍ ആചാരി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

മൈസൂരിന്റെയും ഉത്തരമലബാറിന്‍റെയും പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയാണ് ഈട. ഡെല്‍റ്റ സ്റ്റുഡിയോയ്ക്ക് വേണ്ടി കളക്ടീവ് ഫേസിന്‍റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജനാണ്.