സംഘം തിരിഞ്ഞ് വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ലാണ് നടക്കുന്നത്. എന്നാല്‍, ഇത് കണ്ട് മടങ്ങി പോകാതെ ഇടികൂടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇടയിലൂടെ ഇതൊക്കെ എന്ത് എന്ന മുഖഭാവത്തോടെയാണ് ഷറഫുദ്ദീന്‍ നടന്ന് പോയത്

സാധാരണ ക്യാമ്പസില്‍ അടിയുണ്ടായാല്‍ അതിഥിയായെത്തുന്ന സെലിബ്രിറ്റികള്‍ എന്താണ് ചെയ്യുക? ഇതിനിടയില്‍പ്പെട്ട് രംഗം കൂടുതല്‍ വഷളാക്കാതെ അവിടെ നിന്ന് പോകുകയായിരിക്കും മിക്കവരും ചെയ്യുക. എന്നാല്‍, തന്നെ അതിനൊന്നും കിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം ഷറഫുദ്ദീന്‍.

അതിഥിയായി കോളജ് പരിപാടിക്കെത്തിയപ്പോള്‍ കയ്യടികള്‍ക്ക് പകരം ഷറഫുദ്ദീന്‍ കണ്ടത് വിദ്യാര്‍ഥികളുടെ കൂട്ടയടിയാണ്. സംഘം തിരിഞ്ഞ് വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ലാണ് നടക്കുന്നത്. എന്നാല്‍, ഇത് കണ്ട് മടങ്ങി പോകാതെ ഇടികൂടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇടയിലൂടെ ഇതൊക്കെ എന്ത് എന്ന മുഖഭാവത്തോടെയാണ് ഷറഫുദ്ദീന്‍ നടന്ന് പോയത്.

ഷറഫുദ്ദീന്‍റെ മരണമാസ് എന്‍ട്രി ആരോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിച്ചതോടെ വന്‍ സ്വീകാര്യതയും ലഭിച്ചു. അതിഥി വന്നത് പോലും ശ്രദ്ധിക്കാതെ ഒരുഭാഗത്ത് അടി പുരോഗമിക്കുമ്പോള്‍ ഷറഫൂന്‍റെ വരവിന് മറ്റ് കുട്ടികള്‍ നിറഞ്ഞ കയ്യടിയുടെ കരഘോഷവുമാണ് കൊടുക്കുന്നത്.