അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ച ഷാരൂഖിന്റെ മകളെ കടന്നാക്രമിച്ച് ആരാധകര്‍ സഹോദരന്‍ അബ്റാമിനൊപ്പം എടുത്ത ബിക്കിനി ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്

മുംബൈ: കുടുംബത്തോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഷാരൂഖ് ഖാന്റെ മകളെ പൊങ്കാലയിട്ട് ആരാധകര്‍. ഇറ്റലിയിലെ അവധിക്കാലത്തിനിടയില്‍ ഇളയ സഹോദരന്‍ അബ്റാമിനൊപ്പം എടുത്ത ബിക്കിനി ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. 

View post on Instagram

താരപുത്രിയാണെങ്കിലും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പ്രധാനം. മുസ്ലിം ആയിട്ട് ഇത്തരം വസ്ത്രം ധരിക്കുന്നത് ശരിയല്ലെന്ന് മറ്റു ചിലര്‍ പ്രതികരിക്കുന്നു. എന്നാല്‍ ബുര്‍ഖയിട്ടില്ലെങ്കിലും അത്യാവശ്യം വസ്ത്ര ധരിക്കണമെന്ന് ഉപദേശിക്കുന്നുണ്ട് മറ്റ് ചിലര്‍. 

View post on Instagram

ഷാരൂഖ് ഖാനും, ആര്യനും അബ്റാമിനും ഒപ്പം ബാര്‍സിലോണയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഗൗരി ഖാന്‍ പങ്കു വച്ചിരുന്നു. തിരക്കിട്ട ഷൂട്ടിങ് ഇടവേളയിലാണ് ഷാരൂഖ് അവധിക്കാലം ആഘോഷിക്കാനായി സ്പെയിന്‍, ഫ്രാന്‍സ് , ഇറ്റലി എന്നിവിടങ്ങളില്‍ എത്തിയത്.