മലയാളികളുടെ റൊമാന്‍റിക് ഹീറോ മീശപിരിച്ചും മുണ്ട് മടിക്കി കുത്തിയും മാസ് ലുക്കില്‍. കുഞ്ചാക്കോ ബോബന്‍ നായകന്‍ ആകുന്ന പുതിയ ചിത്രം ശിക്കാരി ശംഭുവിലാണ് താരത്തിന്‍റെ വേറിട്ട ഗെറ്റിപ്. ചിത്രത്തിന്‍റെ ആദ്യടീസര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കുളളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ശിക്കാരി ശംഭു.ചാക്കോച്ചന്‍റെ പിറന്നാൾ ദിന സ്പെഷൽ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്.