ലോര്‍ഡ് ഓഫ് ദ റിങ്‌സും ഹാരി പോട്ടറും ഉള്‍പ്പെടുത്തണം ഇത് കുട്ടികളില്‍ സര്‍ഗാത്മകതയുണ്ടാകാന്‍ സഹായിക്കും. കൂടാതെ 'ആനിമല്‍ ഫാം' എന്ന പുസ്തകവും ഉള്‍പ്പെടുത്തണം. ഇത് കുട്ടിക്കാലം മുതലെ മൃഗസ്‌നേഹം വളര്‍ത്താനും സഹായിക്കും എന്നാണ് നടി പറഞ്ഞത്.' 

സ്റ്റാലിനെക്കുറിച്ചുള്ള ലോകപ്രശസ്തമായ ബുക്കിനെ ഇത്തരത്തില്‍ പറഞ്ഞ നടിയെ പിന്നെ ആളുകള്‍ വെറുതെ വിടുമോ. ട്രോളന്മാരും ഒരാള്‍ക്കായി വെയ്റ്റു ചെയ്യുകയായിരുന്നെന്ന് തോന്നുന്നു. ശില്‍പ ഷെട്ടി വന്‍ താരമായി. ബിബിസിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സംഭവം കാര്യമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.