തനിക്ക് പറ്റിയ മണ്ടത്തരത്തിന് മാപ്പ് പറഞ്ഞ് ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടി. റഷ്യയിലെ സ്റ്റാലിന്‍ കാലഘട്ടത്തെ വിമര്‍ശിച്ച് ജോര്‍ജ് ഓര്‍വെല്‍ എഴുതിയ കൃതി ആനിമല്‍ ഫാം മൃഗസ്‌നേഹം പഠിക്കാന്‍ കുട്ടികള്‍ക്ക് നല്ലതാണെന്നാണ് ശില്‍പ ഒരു പത്രത്തോട് അഭിപ്രായം പറഞ്ഞത്. 

താരത്തിന്‍റെ അഭിമുഖം പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ തകര്‍ത്തു. സംഭവത്തിന് വിശദീകരണവുമായി ശില്‍പ്പ രംഗത്തെത്തിയിട്ടുണ്ട്. ട്രോളുകളൊക്കെ കണ്ടെന്നും തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞു പോയതാണ് കളിയാക്കലുകള്‍ അവസാനിപ്പിക്കണമെന്നും ശില്‍പ്പ പറഞ്ഞു. 

സ്‌കൂള്‍ കുട്ടികളുടെ സിലബസില്‍ പുതിയതായി എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന ചോദ്യത്തിന്, ലോര്‍ഡ് ഓഫ് ദ റിങ്‌സും ഹാരി പോട്ടറുമുള്‍പ്പെടുത്തണം ഇത് സര്‍ഗശേഷി വര്‍ദ്ധിപ്പിക്കും. കൂടാതെ ആനിമല്‍ഫാം എന്ന പുസ്തകവും ഉള്‍പ്പെടുത്തണം ഇത് കുട്ടിക്കാലം മുതല്‍ മൃഗസ്‌നേഹം ഉണ്ടാക്കുമെന്നാണ് ശില്‍പ്പ പറഞ്ഞത്.