പിറന്നാള്‍ ദിനത്തില്‍ ശില്‍പ്പയ്ക്ക് ലഭിച്ച സമ്മാനം 

ബോളിവുഡിലെ നിത്യഹരിത താരമാണ് ശില്‍പ്പ ഷെട്ടി. താരത്തിന്‍റെ നാല്‍പ്പത്തിമൂന്നാം പിറന്നാളായിരുന്നു ജൂണ്‍ 8ന്. പിറന്നാളാഘോഷിക്കുന്ന ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയത് ആരെയും ഞെട്ടിക്കുന്ന സമ്മാനം. 
പിറന്നാള്‍ ദിനത്തില്‍ ശില്‍പ്പയുടെ തന്നെ രൂപത്തില്‍ തയ്യാറാക്കിയ കേക്കായിരുന്നു സമ്മാനം. ചുവപ്പ് സാരിയുടുത്ത ശില്‍പ്പയുടെ രൂപമാണ് കേക്കില്‍ തയ്യാാറാക്കിയത്. ഒപ്പം മനോഹരമായൊരു കുറിപ്പും ഉണ്ടായിരുന്നു. 
'നടിയെക്കാളുപരി മകളും സഹോദരിയും ഭാര്യയും അമ്മയുമായവള്‍ക്ക്' എന്നാണ് കുന്ദ്ര കേക്കില്‍ കുറിച്ചത്.

തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കേക്കിന്‍റെ വീഡിയോ ശില്‍പ്പ പങ്കുവച്ചിരുന്നു. രാജ് കുന്ദ്ര നിങ്ങള്‍ക്ക് മാത്രമേ ഇതെല്ലാം ചെയ്യാനാകൂ.. എന്ന് വീഡിയോയ്ക്കൊപ്പം ശില്‍പ്പ കുറിച്ചു. ഒപ്പം സുഹൃത്തുക്കള്‍ക്ക് നന്ദി പറയാനും ശില്‍പ്പ മറന്നില്ല .