ഷാരൂഖ് ഖാന്റെ പുതിയ സിനിമ റയീസിന്റെ’ റിലീസ് ചെയ്യുന്നതിനെതിരെ ശിവസേന രംഗത്ത്. സിനിമ റിലീസ് ചെയ്താന്‍ വിവരം അറിയുമെന്നാണ് ശിവസേനയുടെ ഭീഷണി.
പാക് നായിക മഹീറ ഖാൻ അഭിനയിക്കുന്നതിനെതിരെയാണ് ശിവസേനയുടെ പ്രതിഷേധം. ശവസേന യുവജന വിഭാഗം നേതാവ് ആദിത്യ താക്കറെയാണ് റിലീസിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയത്. സിനിമയുടെ വിതരണക്കാരനായ അക്ഷയ് രതിക്ക് അയച്ച കത്തിലാണ് ശിവസേനയുടെ ഛത്തീസ്ഗഢ് വിഭാഗം റിലീസിനെതിരെ ഭീഷണി മുഴക്കിയത്.
പാക് നായികയെ ചിത്രത്തിൽ അഭിനയിപ്പിക്കുന്നതിനെതിരെ നേരത്തെ നവനിർമാൺ സേന രംഗത്തെത്തിയിരുന്നു. എന്നാൽ രാജ് താക്കറെയും ഷാരൂഖ് ഖാനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.
