തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് ഏറെ ആരാധകരുണ്ട്. താരത്തിന്റെ ഓരോ സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഒരു കുഴപ്പം കാരണം പുതിയ ചിത്രമായ വേലൈക്കാരന്റെ സെറ്റ് നിശ്ചലമായി.

മൂന്ന് മണിക്കൂറാണ് ചിത്രീകരണം മുടങ്ങിയതെന്ന് നായകന്‍ ശിവകാര്‍ത്തികേയന്‍ വെളിപ്പെടുത്തി. നയന്‍താര സെറ്റിലായാലും പുറത്തായാലും വളരെ സൗഹാര്‍ദ്ദപരമായ പെരുമാറ്റമാണ്. എന്നാല്‍ നയന്‍താരയ്ക്ക് ഒരു കുഴപ്പമുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. 

 നയന്‍താര ചിരി തുടങ്ങിയാല്‍ നിര്‍ത്തില്ല, താരത്തിന്റെ ചിരി കാരണം വേലൈക്കാരന്റെ സെറ്റില്‍ ഒരു ഷോട്ട് മൂന്ന് മണിക്കൂറോളം വൈകിയതായി ചിത്രത്തിലെ നായകന്‍ പറയുന്നു.

 വേലൈക്കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്ുള്ള അഭിമുഖത്തിനിടെയാണ് ശിവകാര്‍ത്തികേയന്‍ രസകരമായ വിശേഷം പങ്കുവച്ചത്. ഫഹദ് ഫാസില്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്ന സിനിമകൂടിയാണിത്. ചിത്രം ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തും.