Asianet News MalayalamAsianet News Malayalam

സിനിമയ്ക്ക് ഒരു ഫ്രീ പ്രൊമോഷനാണ് ഒാഡിഷൻ; ചതിക്കപ്പെടുന്നത് സിനിമ സ്വപ്നം കാണുന്നവരും- ഷിയാസ് കരീം

എന്നിട്ട് അവരുടെ മുന്നിൽ കിടന്നു ഡാൻസും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. സിനിമ എന്ന അമിതമായ സ്വപ്നം മനസിൽ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മൾ കൂട്ടും നിൽക്കും. മരണ വീട്ടിൽ ഡാൻസ് കളിക്കുക, ഒരു പെണ്ണ് പോയാൽ എങ്ങനെ കമന്റ് അടിക്കണം, ചിരിച്ചു കൊണ്ട് കരയണം അങ്ങനത്തെ പല പല കലാപരിപാടികൾ അവർ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. 

Shiyas Kareem says about cinema auditions
Author
Kochi, First Published Dec 11, 2018, 9:52 AM IST

സിനിമ മേഖലയിലെ ഓഡിഷനുകൾക്ക് പിന്നിലെ ചതിയെക്കുറിച്ച് തുറന്നടിച്ച് മോഡലും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീം. നേരത്തെ അഭിനേതാക്കളെ തീരുമാനിച്ചിട്ടാകും മിക്ക ഒാഡിഷനുകളും നടക്കുന്നത്. വാടയ്ക്ക് മുറിയൊക്കെ എടുത്തിട്ട് സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത ചില‍‍ർ സിനിമാ മോഹവവുമായി ഒാഡിഷനെത്തുന്നവരെക്കൊണ്ട് ഒരോ കോപ്രായങ്ങൾ കളിപ്പിക്കുമെന്നും ഷിയാസ് പറയുന്നു. ഷിയാസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഒരു നടനും ചെയ്യാത്ത രംഗങ്ങളൊക്കെയാണ് ചിലപ്പോൾ ഓഡിഷന് ചെയ്യേണ്ടി വരിക. ചിലയിടത്ത് ഓഡിഷനെന്നും പറഞ്ഞ് വലിയ തുക വാങ്ങാറുണ്ട്. ഒാഡിഷന് പോകുകയാണെങ്കിൽ സിനിമ മേഖലയുമായി ബന്ധമുള്ള ആരെയെങ്കിലും വിളിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പോകാൻ പാടുള്ളുവെന്നും ഷിയാസ് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഞാൻ തീരുമാനിച്ചത്. കഴിഞ്ഞ കുറേ നാളുകൾക്ക് ഇടയിൽ പലരും എന്നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഈ ഒഡിഷൻ ഉള്ള ചതിയിൽ പറ്റി.

ഒരു ഓഡിറ്റോറിയം അല്ലെങ്കിൽ ഒരു ഹാൾ ഒക്കെ വാടകയ്ക്ക് എടുത്തു അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രൊമോഷൻ എന്ന രീതിയിൽ ഒരു ഒാഡിഷൻ അങ്ങു വെക്കും. സിനിമ എന്താ എന്നോ അല്ലെങ്കിൽ അഭിനയം എന്താ എന്നോ ഒന്നും അറിയാതെ കുറച്ചുപേർ ആയിരിക്കും ഇതൊക്കെ വിലയിരുത്താൻ നിൽക്കുന്നത്. എന്നിട്ട് അവരുടെ മുന്നിൽ കിടന്നു ഡാൻസും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. സിനിമ എന്ന അമിതമായ സ്വപ്നം മനസിൽ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മൾ കൂട്ടും നിൽക്കും. മരണ വീട്ടിൽ ഡാൻസ് കളിക്കുക, ഒരു പെണ്ണ് പോയാൽ എങ്ങനെ കമന്റ് അടിക്കണം, ചിരിച്ചു കൊണ്ട് കരയണം അങ്ങനത്തെ പല പല കലാപരിപാടികൾ അവർ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. 

ചിലയിടത്ത് ഒാഡിഷൻ സെന്ററിൽ ഫീസും വെക്കും. ചിലയിടത്ത് നമ്മുടെ കയ്യിൽ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും. ഒരു ഒഡിഷൻ നടക്കുമ്പോൾ ചിലപ്പോൾ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കിൽ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കിൽ ചിലപ്പോൾ ഇതിനായി സ്വരുകൂട്ടിയ പൈസ കൊണ്ടോ അവർ ഒാഡിഷൻ വരും. 

നിങ്ങൾ ഒന്ന് മനസിലാക്കണം നിങ്ങളുടെ മുന്നിൽ കോപ്രായം കാണിക്കുന്നവരും മനുഷർ ആണ്. അവർക്കും ഒരു കുടുംബം ഉണ്ട്. എന്നെങ്കിലും തന്റെയും സ്വപ്നം നടക്കും എന്നു പറഞ്ഞു വണ്ടി കേറി വരുന്നവർ ആണ്. അവരുടെ ഒക്കെ ആവിശ്യം സിനിമയാണ്. അവരെ മുതലെടുക്കാൻ നിൽക്കരുത്.

പടത്തിന് പ്രൊമോഷൻ വേണ്ടി ഓരോ സിനിമ സ്വപ്നം കാണുന്നവരെയും ബലിയാട് ആകുന്നു എന്നത് പകൽ പോലെ സത്യം. നിങ്ങൾ ഒരു തുണിക്കട നടത്തിയാൽ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ് ? നിങ്ങൾക്ക് പരിചയം ഉള്ള ഒരാൾക്ക് മുൻഗണന കൊടുക്കും. അതേ ഇവിടെയും ഉള്ളു. നേരത്തെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് ഒരു കോപ്രായം കാണിക്കും. അതാണ് നടക്കുന്നത്. സിനിമയിൽ നിങ്ങൾക്ക് കേറണം എങ്കിൽ പിടിപാട് ആണ് വേണ്ടത്. അത് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ ഒരു സിനിമ മേഖലയിൽ എത്തും. ഇനി ഇല്ല എങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെടുകയും ചെയ്യും.

ഇങ്ങനെ പ്രൊമോഷൻ വേണ്ടി നടത്തുന്ന ഒാഡിഷൻ കാരണം Genuin ആയി നടത്തുന്നത് വരെ കുറഞ്ഞു തുടങ്ങി. നിങ്ങൾക്ക് സിനിമ മേഖലയും ആയി ആരേലും ബന്ധം ഉണ്ട് എങ്കിൽ അവരെ വിളിച്ചു ചോദിച്ചു ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം പോകുക. ഇല്ലെങ്കിൽ അതിന് അർത്ഥം നിങ്ങൾ വീണ്ടും വഞ്ചിതരാകാൻ പോകുന്നു എന്നാണ് 👍

എന്നു സ്നേഹപൂർവം

നിങ്ങളിൽ ഒരുവൻ
 

Follow Us:
Download App:
  • android
  • ios