കാമുകനായി ഷിയാസ് പ്രണയം തുറന്നുപറഞ്ഞെങ്കിലും ദിയ ഗംഭീര പണിയാണ് തിരിച്ചുകൊടുത്തത്
രസകരമായ ടാസ്‍കുകളോടെയും സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെയും ബിഗ് ബോസ് മുന്നോട്ടുപോകുകയാണ്. ഏറ്റവും ഒടുവില്‍ ഷിയാസിന് കിട്ടിയ ഒരു ടാസ്‍ക് പ്രണയം തുറന്നുപറയാനായിരുന്നു. കാമുകനായി ഷിയാസ് പ്രണയം തുറന്നുപറഞ്ഞെങ്കിലും ദിയ ഗംഭീര പണിയാണ് തിരിച്ചുകൊടുത്തത്.
ആദ്യം ശ്വേതയോടായിരുന്നു ഷിയാസ് പ്രണയം തുറന്നുപറഞ്ഞത്. അന്യമതക്കാരിയായ സ്‍ത്രീയായി ശ്വേത എത്തിയപ്പോള്‍ ഷിയാസ് കാമുകനായി എത്തി. പിന്നീട് അര്‍ച്ചനയായിരുന്നു കാമുകിയായി എത്തിയത്. നമ്പര്‍ ചോദിച്ച ഷിയാസിന് പൊലീസിന്റെ നമ്പര്‍ തരാമെന്നായിരുന്നു അര്‍ച്ചനയുടെ മറുപടി. അടുത്തതായിട്ടായിരുന്നു ദിയയോട് പ്രണയം അറിയിക്കാൻ ഷിയാസ് ശ്രമിച്ചത്. എന്നാല്‍ തിരുവനന്തപുരം സ്ലാങില്‍ മറുപടി പറഞ്ഞ ദിയയ്‍ക്കു മുന്നില്‍ ഷിയാസ് പതറിപ്പോകുകയായിരുന്നു.
