ചെന്നൈയില്‍ ഡിസംബര്‍ മാര്‍ഗഴി ഉത്സവത്തിന്റെ കാലമാണ്. സംഗീതത്തിലും നൃത്തത്തിലും നഗരം അലിഞ്ഞു ചേരുന്ന കാലം. വിവിധ സഭകളിലും വേദികളിലും നടന്നുവരുന്ന ഈ നൃത്ത സംഗീത വിരുന്നിന് ഏവരും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ്.
മാര്‍ഗഴി ഉത്സവത്തിനായി നടി ശോഭനയും പങ്കെടുക്കുന്നുണ്ട്. വിഖ്യാതമായ കൃഷ്ണ ഗാനസഭയില്‍ നൃത്തം ചെയ്തതിന്റെ ചിത്രവും ശോഭന ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഭരതനാട്യമാണ് ശനിയാഴ്ച ശോഭന കാഴ്ചവച്ചത്. നിരവധി വേദികളില്‍ ഇതിനോടകം തന്നെ ശോഭന നൃത്തം ചെയ്തു കഴിഞ്ഞു. അഭിനയിക്കുന്പോള്‍ തന്നെ നൃത്തത്തിലായിരുന്നു അതീവ ശ്രദ്ധ പതിപ്പിച്ചത്.

