അഭിനയവും നൃത്തവുകൊണ്ട് പ്രേക്ഷകരെ ഏറെ വിസ്മയിക്കുന്ന താരമാണ് ശോഭന. നൃത്തത്തില്‍ അസാമാന്യ കഴിവ് തെളിയിച്ച ഈ താരം ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്ത് കാണികളുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. നടിയും നര്‍ത്തകിയും തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ പോലും ശോഭന നൃത്തത്തിലൂടെ വിസ്മയിപ്പിച്ചിട്ടുണ്ട്. അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായികൊണ്ടിരിക്കുന്നത്.

 ജയലളിതയുടെ മുന്നില്‍ 'ഐഗിരി നന്ദിനി' എന്ന പ്രശസ്തമായ 'മഹിഷാസൂരമര്‍ദ്ദിനി' സ്‌ത്രോത്തത്തിന് ശോഭനയുടെയും സംഘത്തിന്റെയും നൃത്തമാണ് ജയലളിതയെ വിസ്മയിപ്പിച്ചത്. വേദിയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരന്നിരുന്നു. തീവ്രവും ചടുലവുമായ നൃത്തം സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമാകുകയാണ്.