ലോകത്തെമ്പാടും ആരാധകരുള്ള ചൈനീസ് ആക്ഷന്‍ ഹീറോയാണ് ജെയ്റ്റ് ലീ. സുന്ദരനായ ഈ താരത്തിന്‍റെ ആക്ഷന്‍ സിനിമകള്‍ ഇന്നും ആരാധകര്‍ക്ക് ആവേശമാണ്

ഹോങ്കോങ്: ലോകത്തെമ്പാടും ആരാധകരുള്ള ചൈനീസ് ആക്ഷന്‍ ഹീറോയാണ് ജെയ്റ്റ് ലീ. സുന്ദരനായ ഈ താരത്തിന്‍റെ ആക്ഷന്‍ സിനിമകള്‍ ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. 2017 ല്‍ സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന ജെറ്റ് ലീയുടെ പുതിയ രൂപം എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ ആ ചിത്രത്തിന് പിന്നിലെ സത്യം വെളിവാക്കി ജെറ്റ് ലീയുടെ വക്താവ് തന്നെ രംഗത്ത് എത്തി.

Scroll to load tweet…

55 വയസായ ജെറ്റ് ലീയുടെ ആരോഗവസ്ഥ ആരാധകര്‍ക്കു ഹൃദയഭേതകമായ കാഴ്ചയാണ് എന്ന നിലയിലാണ് ചിത്രം പ്രചരിച്ചത്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി അദ്ദേഹം ഹൈപ്പര്‍ തൈറോയിഡിസം എന്ന രോഗത്തിന് അടിമയാണ് ജെറ്റ് ലീ. 2013 ലായിരുന്നു ജെയ്റ്റി ലീയുടെ രോഗത്തെക്കുറിച്ചു വാര്‍ത്തകള്‍ ആദ്യമായി പുറത്തു വന്നത്. 

സിനിമയില്‍ സാഹസികമായ സംഘടന രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ കാലിനും നടുവിനും ഏറെ പരിക്കുകള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍ പലതും ഗുരുതരമായ പരിക്കുകളായിരുന്നു. ഇതും അദ്ദേഹത്തിന്‍റെ ആരോഗ്യം മോശമാക്കി. എന്നാല്‍ ജരാനരകള്‍ ബാധിച്ച് ഏറെ ക്ഷീണിതനായി കാണപ്പെട്ട ജെറ്റ്‌ ലീയുടെതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ എന്ന് താരത്തിന്‍റെ മാനേജര്‍ പറയുന്നു. 

അതു മറ്റാരുടേയോ ചിത്രമാണ്, ആതു കണ്ട് ആശങ്കപെടേണ്ടതില്ല. രോഗബാധിതനാണ് എങ്കിലും അദ്ദേഹം തിരിച്ചു വരും. ജീവനു ഭീക്ഷണി നേരിടുന്ന തരത്തിലുള്ള അവസ്ഥയൊന്നും ഇല്ല എന്നും മാനേജര്‍ പറയുന്നു. ഞാൻ വീൽചെയറിൽ അല്ല പക്ഷേ രോഗിയാണ്. സഹിക്കാൻ കഴിയാത്ത വേദനയിലാണ്. ശരീരത്തിന് തടി കൂടി വരുന്നു. രോഗത്തിന് വേണ്ടി മരുന്ന് കഴിക്കുന്നതിനാലാണ് വണ്ണം കൂടുന്നത്. 

View post on Instagram

ഹൃദയമിടിപ്പ് നിയന്ത്രിക്കാനാണ് മെഡിറ്റേഷൻ. അതുകൊണ്ട് ശരീരം അനങ്ങിയുള്ള പരിശീലനവും സാധിക്കില്ല. ആരാധകർക്ക് ആശംസ നേർന്നു കൊണ്ടുളള ഒരു വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിൽ മെയ്‌വഴക്കത്തോടെ സ്വഭാവിക ചലനങ്ങളിലൂടെ മനം കവർന്ന പഴയ ജെറ്റ് ലീക്കായി കാത്തിരിക്കുകയാണ് ആരാധകർ.