കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ രജനികാന്തിന് ഞെട്ടിക്കുന്ന പ്രതിഫലം

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വന്‍ പ്രതിഫലമാണ് രജനികാന്തിന് ലഭിക്കുകയെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടി രൂപയായിരിക്കും രജനികാന്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം രജനികാന്തിന്റെ, കാല റിലീസിനായി തയ്യാറെടുക്കുകയാണ്. കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ഹുമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. നാന പടേകര്‍ ആണ് വില്ലനായി എത്തുക. സമുദ്രക്കനി, പങ്കജ് ത്രിപതി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.