തെരുവുനായ ശല്യത്തിനെതിരെ വലിയ പ്രതിഷേധം നയിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അതേ വിഷയം പ്രമേയമാക്കിയിട്ടുള്ള ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു. എന്റെ മീനാക്ഷി എന്ന ചിത്രത്തിൽ ബാലതാരം മീനാക്ഷിയാണ് പ്രധാനതാരം
പേവിഷബാധയേറ്റ കുട്ടിയുടെ അച്‍ഛനനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളാണ് എന്റെ മീനാക്ഷി എന്ന ഷോർട്ട് ഫിലിമിന്റെ പ്രമേയം. കുട്ടിയുടെ അച്‍ഛനായി ഷമ്മി തിലകൻ.
ചിത്രത്തിലെ സന്ദേശവാഹകന്റെ റോളിലാണ് ചിറ്റിലപ്പിള്ളി എത്തുന്നത്
ഷോർട്ട് ഫിലിമിന്റെ വിഷയം പറഞ്ഞപ്പോഴേ അഭിനയിക്കുമെന്ന് മനസിലുറപ്പിച്ചതായി ചിറ്റിലപ്പിള്ളി .
ചിറ്റിലപ്പിള്ളിക്കൊപ്പം അഭിനയിക്കാനായതിൽ ആണ് കുഞ്ഞുതാരം മീനാക്ഷിയുടെ സന്തോഷംഅഞ്ച് മിനിറ്റ് ദൗർഘ്യമുള്ള ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അനിൽരാജാണ്.
