'ഒരു ഗൗരവമുള്ള കോഴിക്കഥ'
ഇറച്ചി കടയിൽ മരണം കാത്ത് കിടക്കുന്ന കോഴിയുടെ മനസ് എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇങ്ങനെ ഒരു കോഴിയിലൂടെ കഥ പറഞ്ഞ് പ്രേക്ഷക ശ്രദ്ധ നേടുകയാണ് കോഴി എന്ന ഹ്രസ്വചിത്രം. വേണു ശശിധരൻ ലേഖയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഇറച്ചിക്കടയിൽ ചെന്ന് പെടുന്ന കോഴി, തന്റെ ഊഴം എത്തുന്നതുവരെ എന്ത് ചിന്തിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
ഓരോ കോഴികളും കത്തിക്ക് ഇരയാകുമ്പോള്‍ തന്‍റെ ഊഴം എപ്പോഴെന്ന് ഭയപ്പാടോടെ നോക്കി നില്‍ക്കുന്ന കോഴിയെ വികാര തീവ്രതയോ അവതരിപ്പിക്കുകയാണ് ചിത്രം. സ്വാഭാവികതയോടെ ദൃശ്യങ്ങൾ പകർത്താൻ സംവിധായകൻ കൂടിയായ വേണു ശശിധരൻ ലേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാജേഷ് ജയകുമാറാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് തന്നെയാണ് കോഴിക്കടക്കാരനായും വേഷമിടുന്നത്.
