ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വനിത സിംഗിള്‍സില്‍ വെങ്കലം നേടിയിരിക്കുകയാണ് സൈന നെഹ്‍വാള്‍. സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമായി സിനിമ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വനിത സിംഗിള്‍സില്‍ വെങ്കലം നേടിയിരിക്കുകയാണ് സൈന നെഹ്‍വാള്‍. സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമായി സിനിമ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തില്‍ സൈനയായി അഭിനയിക്കുക. ചിത്രം സെപ്റ്റംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബാഡ്മിന്റണ്‍ പ്രയാസകരമായ ഒരു കായിക ഇനമാണെന്നും എന്നാല്‍ സൈന നെഹ്‍വാളായി അഭിനയിക്കാൻ കിട്ടിയ അവസരം സന്തോഷകരമായ ഒന്നാണെന്നും ശ്രദ്ധ കപൂര്‍ പറയുന്നു. ബാഡ്മിന്റണ്‍ മത്സരങ്ങളുള്ള രംഗങ്ങള്‍ അടുത്തവര്‍ഷം ആദ്യമായിരിക്കും ചിത്രീകരിക്കുകയെന്നും ശ്രദ്ധ കപൂര്‍ പറയുന്നു. അതേസമയം പ്രഭാസ് നായകനായി സാഹോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ശ്രദ്ധ കപൂര്‍.