Asianet News MalayalamAsianet News Malayalam

പ്രഭാസിന്റെ സാഹോ, ലൊക്കേഷനിലെ ചിത്രം വൈറലാക്കി ശ്രദ്ധ കപൂര്‍!

ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. ആക്ഷൻ ചിത്രമായി ഒരുക്കുന്ന സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ലൊക്കേഷനിലെ ഒരു ഫോട്ടോ ശ്രദ്ധ കപൂര്‍ ഷെയര്‍ ചെയ്‍തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Shraddha Kapoor
Author
Hyderabad, First Published Nov 29, 2018, 5:42 PM IST


ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. ആക്ഷൻ ചിത്രമായി ഒരുക്കുന്ന സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ലൊക്കേഷനിലെ ഒരു ഫോട്ടോ ശ്രദ്ധ കപൂര്‍ ഷെയര്‍ ചെയ്‍തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങളുടെ ഫോട്ടോയാണ് ശ്രദ്ധ കപൂര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 20ലധികം കറികളാണ് ഫോട്ടോയില്‍ ഉള്ളത്. എങ്ങനെ ഇതൊക്കെ കഴിക്കും എന്ന കൌതുകമാണ് ശ്രദ്ധ പങ്കുവയ്‍ക്കുന്നത്. ആരാധകരും കമന്റുകളില്‍ അതുതന്നെയാണ് പറയുന്നത്.

സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സ്റ്റണ്ട് രംഗങ്ങളാണ്  സാഹോയിലുള്ളത്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് രംഗം യഥാര്‍ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന സംവിധായകൻ സുജീതിന് നിര്‍ബന്ധമാണെന്ന് പ്രഭാസ് പറഞ്ഞിരുന്നു. അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. സാധാരണ കമ്പ്യൂട്ടര്‍ ജനറേറ്റജ് ഇമേജറി (സിജിഐ) ആണ് 70 ശതമാനത്തോളം ഇത്തരം രംഗങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ യഥാര്‍ഥമായി തന്നെ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു- പ്രഭാസ് പറയുന്നു. കെന്നി ബേറ്റ്സ് ആണ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്. 

Follow Us:
Download App:
  • android
  • ios