ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതകഥ സിനിമയാകുകയാണ്. ചിത്രത്തില്‍ സൈനയെ അവതരിപ്പിക്കുന്നത് ശ്രദ്ധ കപൂറാണ്. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്രെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സൈനയെ പൂര്‍ണതയോടെ അവതരിപ്പിക്കാൻ ശ്രദ്ധ കപൂര്‍ ബാഡ്‍മിന്റണ്‍ പരിശീലനം നടത്തിയിരുന്നു. സൈനയുടെ മാതാപിതാക്കളെയും ശ്രദ്ധ കപൂര്‍ അടുത്തിടെ കാണാൻ പോയിരുന്നു. സൈനയുടെ ജീവിതകഥയില്‍ അഭിനയിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്രദ്ധ കപൂര്‍ പറയുന്നു. സൈന രാജ്യത്തിന്റെ ഹൃദയഭാജനമാണ്, ചാമ്പ്യനും യൂത്ത് ഐക്കണുമാണ്. ഒരു നടിയെന്ന നിലയില്‍ ഏറെ വെല്ലുവിളിയുള്ള റോളാണ്- ശ്രദ്ധ കപൂര്‍ പറയുന്നു. ഒരു കായികതാരത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുകയെന്നത് വ്യത്യസ്‍തമായ അനുഭവമാണ്. പരുക്കേറ്റ് മാറിനില്‍ക്കേണ്ടി വന്നതും വിജയങ്ങള്‍ സ്വന്തമാക്കാനായതുമൊക്കെ അതേതീവ്രതയോടെ അവതരിപ്പിക്കണം. അത് എനിക്ക് മനസ്സിലാകുകയും ചെയ്യും. കാരണം വേറൊരു മേഖലയിലാണെങ്കിലും അതുപോലുള്ള അനുഭവങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്- ശ്രദ്ധ കപൂര്‍ പറയുന്നു. സൈനയുടെ പരിശീലകൻ പുല്ലേല ഗോപിചന്ദിന്റെ കീഴില്‍ ശ്രദ്ധ കപൂര്‍ പരിശീലനം നടത്തുകയും ചെയ്‍തിരുന്നു. തന്റെ ജീവിതകഥ സിനിമയാക്കുമ്പോള്‍ അതിനോട് 100 ശതമാവും നീതിപുലര്‍ത്താൻ ശ്രദ്ധ കപൂറിനാകുമെന്നാണ് വിശ്വാസമെന്ന് സൈനയും പറഞ്ഞിരുന്നു. ഷൂട്ടിംഗ് കാണുമ്പോള്‍ അത് കാണാൻ ഉണ്ടാകും. ഒരു അഭിനേതാവ് കായികതതാരത്തിന്റെ സിനിമയുമായി വരുമ്പോള്‍ അത് വ്യത്യസ്‍തവും വെല്ലുവിളി നിറഞ്ഞതുമാണെന്നും സൈന നേരത്തെ പറഞ്ഞിരുന്നു.