ഇന്ത്യന്‍ സിനിമയുടെ നിത്യഹരിത നായിക ശ്രീദേവിയുടെ വിയോഗ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. തമിഴ്, മലയാളം, ഹിന്ദി എന്നി ഭാഷകളില്‍ മികച്ച അഭിനയം കാഴ്ചവച്ച് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ടവളായി ഈ താരം മാറി.

അഴകിലും അഭിനയത്തിലും ശ്രീദേവി എന്നും മുന്നില്‍ തന്നെയായിരുന്നു. നാലാം വയസ്സില്‍ സിനിമയില്‍ എത്തിയ ശ്രീദേവി അരങ്ങൊഴിയുന്നത് 54 ാം വയസ്സിലാണ്. ശ്രീദേവിയെ അനുസ്മരിച്ചും വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയും നിരവധി സിനിമാ താരങ്ങള്‍ എത്തി.
ഒരു പ്രത്യേക ഭയം വേട്ടയാടുന്നതായും എന്താണ് കാരണം എന്നറിയില്ലെന്നുമാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ ്കുറിച്ചു
ഒരു യുഗത്തിന്റെ അവസാനമാണെന്ന് എന്നാണ് പ്രശസ്ത സംവിധായകന് ശേഖര്‍ കപൂര്‍ രേഖപ്പെടുത്തിയത്
സുസ്മിത സെന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
ശ്രീദേവിയും ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അനുശോചനം രേഖപ്പെടുത്തി
